Home Uncategorized കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു

കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: രണ്ടാം തീയതി മുതല്‍ നടത്താനിരുന്ന കെ എസ് ആര്‍ ടി സി സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകത ഗതാഗത സെക്രട്ടറി പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കും. പരിച്ചുവിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യവും പരിശോധിക്കും. തൊഴിലാളികളുടെ അപേക്ഷകള്‍ പരിശോധിച്ച് എംഡി തീരുമാനമെടുക്കും. ശേഷികുന്ന പ്രശ്‌നങ്ങളില്‍ 17 ന് സെക്രട്ടറിതല ചര്‍ച്ച നടത്തും.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സമര സമിതി സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here