Home POLITICS കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യം മാറ്റാന്‍ നടപടി ആരംഭിച്ചില്ല

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യം മാറ്റാന്‍ നടപടി ആരംഭിച്ചില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യം എടുത്തുമാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും തിരുവനന്തപുരം ഉള്‍പ്പെടെ ഒരു ജില്ലയിലും കെ.എസ്.ആര്‍.ടിസി ഇതു സംബന്ധിച്ച നടപടി ആരംഭിച്ചില്ല.
മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. എന്നാല്‍ ഭൂരിഭാഗം ബസുകളിലും പരസ്യം നീക്കം ചെയ്തിട്ടില്ല. പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഒരു കോടിയോളം രൂപ പരസ്യ ഇനത്തില്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന തലവാചകത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നല്‍കിയിരുന്നു. സംസ്ഥാനത്തെ അയ്യായിരം ബസുകളിലാണ് കഴിഞ്ഞ മാസം 16 മുതല്‍ പരസ്യം സ്ഥാപിച്ചത്. കോടികള്‍ മുടക്കിയതിനാല്‍ പോസ്റ്ററുകള്‍ സാവധാനം നീക്കിയാല്‍ മതിയെന്ന നിലപാടിലാണ് ഇടതു യൂണിയനുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here