Home POLITICS കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 16 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക്

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 16 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ജനുവരി 16 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളൊന്നും പാലിക്കാന്‍ തയാറാകാതിരുന്നതോടെയാണു പണിമുടക്കിലേക്കു പോകുന്നതെന്നു സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. ബുധനാഴ്ച മുതല്‍ തൊഴിലാളികള്‍ അധിക ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here