Home Uncategorized കെ.എം.ഷാജി നിയമസഭയിലെത്തി; ഹാജരില്‍ ഒപ്പിട്ടില്ല

കെ.എം.ഷാജി നിയമസഭയിലെത്തി; ഹാജരില്‍ ഒപ്പിട്ടില്ല

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: കെ.എം.ഷാജി എം.എല്‍.എ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയസഭാ സമ്മേളനത്തിനെത്തി. പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തെ കയ്യടിച്ചാണ് സഭയ്ക്കുള്ളിലേക്ക് സ്വീകരിച്ചത്. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല എന്ന ഉപാധി യിന്മേലാണ് ഷാജി സഭയിലെത്തിയത്. സഭാ സമ്മേളനത്തില്‍ പങ്കെടുത്ത ഷാജിക്ക് എം.എല്‍.എ. എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കുകയില്ല.


ഷാജിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിധിയുടെ ഹൈക്കോടതി സ്റ്റേ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ നിയമസഭാ സെക്രട്ടറി ഷാജി എം.എല്‍.എ അല്ലാതായിരിക്കുന്നുവെന്ന് കാട്ടി അറിയിപ്പ് നല്‍കിയിരുന്നു. സ്റ്റേ കാലാവധി കഴിഞ്ഞിട്ടും സുപ്രീംകോടതിയില്‍ കേസ് എത്താന്‍ വൈകിയതായിരുന്നു ഇതിന് കാരണം. അതിനിടെയാണ് നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത.്‌

LEAVE A REPLY

Please enter your comment!
Please enter your name here