Home Uncategorized കെ. എം.ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് വീണ്ടും അയോഗ്യനാക്കി ഹൈക്കോടതി ; താല്‍ക്കാലിക സ്റ്റേ അനുവദിച്ചു

കെ. എം.ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് വീണ്ടും അയോഗ്യനാക്കി ഹൈക്കോടതി ; താല്‍ക്കാലിക സ്റ്റേ അനുവദിച്ചു

കൊച്ചി: കെ. എം.ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വീണ്ടും ഹൈക്കോടതി ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹര്‍ജിയിലാണു വീണ്ടും അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ ഉത്തരവ് പോലെ തന്നെ 6 വര്‍ഷത്തേക്ക് ആണ് അയോഗ്യത. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുന്നതിനായി വിധിക്കു താല്‍ക്കാലിക സ്റ്റേ അനുവദിച്ചു.

അതേസമയം ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ്ഐക്കെതിരെ കെ.എം.ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അയോഗ്യത കല്‍പിക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടിസ് യുഡിഎഫ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ്‌ഐയുടെ മൊഴി. എന്നാല്‍ പിറ്റേന്ന് സിപിഎം പ്രവര്‍ത്തകന്‍ സ്റ്റേഷനില്‍ എത്തിച്ചുനല്‍കിയതാണെന്നു കാണിക്കുന്ന രേഖ സഹിതമാണു ഷാജിയുടെ ഹര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here