Home Uncategorized കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും.  വൈകീട്ട് മൂന്നിനാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാകും പ്രധാനചർച്ച. കെപിസിസി പുന:സംഘടനയും ചർച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും ചർച്ചക്ക് വരാനുള്ള സാധ്യതയുമുണ്ട്. നേരത്തെ, പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താനുള്ള തീരുമാനം കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമായിരുന്നു. മുന്‍ വര്‍ഷങ്ങളിലേത് പോലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണയും കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയാവും

 

 

LEAVE A REPLY

Please enter your comment!
Please enter your name here