Home Uncategorized കെഎസ്ആര്‍ടിസി ഭൂമി ഒരു കാരണവശാലും കോളജിനു വിട്ടുനല്‍കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി ഭൂമി ഒരു കാരണവശാലും കോളജിനു വിട്ടുനല്‍കില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം :പാപ്പനംകോട് എന്‍ജിനീയറിങ് കോളജും കെഎസ്ആര്‍ടിസിയുമായുള്ള ഭൂമികൈമാറ്റ വിഷയത്തില്‍ കോര്‍പറേഷനു വിജയം. കോര്‍പറേഷന്റെ ഭൂമി വിട്ടുനല്‍കേണ്ടതില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

കോര്‍പറേഷന്റെ ഭൂമി ഒരു കാരണവശാലും എന്‍ജിനീയറിങ് കോളജിനു വിട്ടുനല്‍കില്ലെന്നു എംഡി ടോമിന്‍ ജെ.തച്ചങ്കരി നേരത്തെ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. രാവിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും കോളജ് അധികൃതരും മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം േചര്‍ന്നു. കോളജിന് അംഗീകാരം വേണമെങ്കില്‍ 20 ഏക്കര്‍ സ്ഥലമെങ്കിലും േവണമെന്ന് അധികൃതര്‍ വാദിച്ചു. എന്നാല്‍ നഗര മേഖലകളിലുള്ള കോളജുകള്‍ക്ക് 5 ഏക്കര്‍ മതിയെന്ന പുതുക്കിയ നിര്‍ദേശം യോഗത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി ഭൂമിയില്‍ കളിസ്ഥലവും വനിതാ ഹോസ്റ്റലും നിര്‍മിക്കണമെന്ന കോളജിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here