Home POLITICS കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി

കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; നിരവധി സര്‍വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ മാത്രം 815 സര്‍വ്വീസുകള്‍ മുടങ്ങി. എറണാകുളം മേഖലയിലാണ് കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്. 360 സര്‍വീസുകള്‍ ഇവിടെ മാത്രം മുടങ്ങി. തിരുവനന്തപുരം മേഖലയില്‍ 300 സര്‍വ്വീസുകളാണ് മുടങ്ങിയത്. മലബാര്‍ മേഖലയില്‍ 155 സര്‍വ്വീസുകള്‍ മുടങ്ങി.

കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ഹൈക്കോടതി താല്‍ക്കാലിക ജീവനക്കാര്‍ സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു.

എന്നാല്‍ അത് പോരെന്നും കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നുമാണ് കോടതി നിര്‍ദ്ദേശം. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. എന്നാല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി നടപടി തുടങ്ങിക്കഴിഞ്ഞു. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് അധിക ഡ്യൂട്ടിക്ക് ശമ്പളത്തിന് ആനുപാതികമായ പ്രതിഫലം നല്‍കാനും ഉത്തരവിറങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here