Home Uncategorized കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല:കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നട തുറക്കും. 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ പൂജകള്‍ തുടങ്ങും 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം ഉണ്ട്. 17 ന് രാത്രി 10 ന് നട അടയ്ക്കും.
സന്നിധാനം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 3 കേന്ദ്രങ്ങളും ഓരോ എസ്പിമാരുടെ നിയന്ത്രണത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയില്‍ എച്ച്. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here