Home Uncategorized കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു; നിരോധനാജ്ഞയില്ല

കുംഭമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു; നിരോധനാജ്ഞയില്ല

പത്തനംതിട്ട∙ കുംഭമാസ പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം തുടരുന്ന അനിശ്ചിതത്വത്തിൽ തന്നെയാണ് കുംഭമാസ പൂജകൾക്കായും നട തുറന്നത്. വൈകിട്ട് 4.56 മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നെയ് വിളക്ക് തെളിച്ച് യോഗ നിദ്രയിലായ അയ്യപ്പനെ തീർഥാടക സാന്നിധ്യം അറിയിച്ചു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചത്.

തുടർന്ന് തന്ത്രി, അയ്യപ്പ ഭക്തർക്ക് അഭിഷേക വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറക്കുന്ന ദിവസം ക്ഷേത്രത്തിൽ പൂജകൾ ഒന്നുമില്ലാതിരുന്നെങ്കിലും അയ്യപ്പദർശനത്തിനായി നിരവധി അയ്യപ്പഭക്തരാണ് സന്നിധാനത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here