Home KERALA കിടാരക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

കിടാരക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: കിടാരക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തു എന്നാരോപിച്ച് എല്‍ഡിഎഫ് വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ റിട്ടേണിംഗ് ഓഫിസര്‍ എല്‍ഡിഎഫിന്റെ പരാതി സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് എല്‍ഡിഎഫ് പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെ പലയിടത്തും യുഡിഎഫിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടിണ്ട്.

വോട്ടെണ്ണലിന് ശേഷം തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here