Home NATIONAL കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിനു ജാമ്യമില്ല

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിനു ജാമ്യമില്ല

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനു ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
പ്രായാധിക്യവും ആരോഗ്യനിലയും പരിഗണിച്ചു ജാമ്യം നല്‍കണമെന്നു ലാലുവിനുവേണ്ടി ഹാജരായ അഭിഭാഷന്‍ കപില്‍ സിബല്‍ വാദിച്ചെങ്കിലും ജസ്റ്റീസ് അപരേഷ്‌കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. 2017 ഡിസംബര്‍ 23 മുതല്‍ ജയിലിലാണ് ലാലു.

LEAVE A REPLY

Please enter your comment!
Please enter your name here