Home NATIONAL കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. കളക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാലക്കുടി പഴയ ദേശീയ പാതയിൽ കാർസ് ഇന്ത്യ വർക്ക് ഷോപ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. എതിർ ദിശയിൽ വന്ന മറ്റൊരു കാർ കളക്ടറുടെ കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് കളക്ടർ മറ്റൊരു കാറിൽ തൃശൂരിലേക്ക് യാത്ര തിരിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവ ലോകന യോഗം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ ഒരു മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here