Home POLITICS കറുത്ത ബാഡ്‌ജണിഞ്ഞ് പ്രതിഷേധിക്കാനുള്ള കേരള എം.പിമാരുടെ ശ്രമം സോണിയാ ഗാന്ധി വിലക്കി

കറുത്ത ബാഡ്‌ജണിഞ്ഞ് പ്രതിഷേധിക്കാനുള്ള കേരള എം.പിമാരുടെ ശ്രമം സോണിയാ ഗാന്ധി വിലക്കി

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പാർലമെന്റിൽ കറുത്ത ബാഡ്‌ജണിഞ്ഞ് പ്രതിഷേധിക്കാനുള്ള കേരളത്തിൽ നിന്നുള്ള എം.പിമാരുടെ ശ്രമം യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി വിലക്കിയതായി റിപ്പോർട്ട്.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ സമരം ലിംഗ സമത്വത്തിന് എതിരാകുമെന്നതിനാൽ ഇക്കാര്യത്തിലെ പ്രതിഷേധം പ്രാദേശികമായി മാത്രം ഒതുക്കാനാണ് സോണിയാ ഗാന്ധിയുടെ നിർദ്ദേശം. ഇന്ന് രാവിലെ പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ തന്നെ കറുത്ത ബാഡ്‌ജ് അണിഞ്ഞ് പ്രതിഷേധിക്കാനായിരുന്നു കോൺഗ്രസ് എം.പിമാരുടെ നീക്കം. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട സോണിയാ ഗാന്ധി എം.പിമാരെ ഇതിൽ നിന്നും വിലക്കുകയായിരുന്നു. അതേസമയം, ഇത്തരം റിപ്പോർട്ടുകൾ കേരളത്തിലെ എം.പിമാർ നിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here