Home Govt Release കര്‍ഷക പുരസ്‌കാര ജേതാക്കള്‍ക്കു പിത്തളയില്‍ നിര്‍മിച്ച കലപ്പ

കര്‍ഷക പുരസ്‌കാര ജേതാക്കള്‍ക്കു പിത്തളയില്‍ നിര്‍മിച്ച കലപ്പ

തൃശൂര്‍ : ഈ വര്‍ഷം മുതല്‍ സംസ്ഥാന കര്‍ഷക പുരസ്‌കാര ജേതാക്കള്‍ക്കു കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്തു പിത്തളയില്‍ നിര്‍മിച്ച കലപ്പ പുരസ്‌കാരമായി നല്‍കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ഡിസംബര്‍ 27നു തൃശൂരില്‍ നടക്കുന്ന വൈഗ 2018ല്‍ ആണു കര്‍ഷകപുരസ്‌കാരം വിതരണം ചെയ്യുക. ജില്ലാ കൃഷിഓഫിസില്‍ ആരംഭിച്ച മട്ടുപ്പാവ് കൃഷിയുടെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
സി.ജെ.വര്‍ക്കി അധ്യക്ഷത വഹിച്ചു. സി.ജെ.വര്‍ക്കി, വര്‍ഗീസ് തരകന്‍, മണിക്കുട്ടന്‍, വി.വി.ശശി, മികച്ച ആദിവാസി ഊരിനുള്ള പുരസ്‌കാരം നേടിയ വെറ്റിലപ്പാറ മലയന്‍ ഗോത്ര സഭ എന്നിവര്‍ക്കു മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here