ന്യൂഡല്‍ഹി : കര്‍ഷക മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. രാജ്യത്തെ 15 വ്യവസായികള്‍ക്കു ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും മോദി ലഭ്യമാക്കണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു.
ഇന്ത്യ പ്രധാനമായും 2 വെല്ലുവിളികളാണു നേരിടുന്നത്; കര്‍ഷകരുടെ നിരാശയേറിയ ഭാവിയും തൊഴിലില്ലാത്ത യുവാക്കളും. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മോദി കാണിച്ച മനസ്സ് കര്‍ഷകര്‍ക്കു നേരെയും ഉണ്ടാകണം. കര്‍ഷകര്‍ അവരുടെ അവകാശങ്ങളാണു ചോദിക്കുന്നത്
ഉല്പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കണം. കര്‍ഷകരുടെ അധ്വാനത്തിനു പ്രതിഫലം കിട്ടണം. പക്ഷേ, എല്ലാ പണവും അനില്‍ അംബാനിയുടെ കീശയിലേക്കാണു പോകുന്നത്. കര്‍ഷകര്‍ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല, ശൂന്യമായ പ്രസംഗങ്ങളല്ലാതെ- മോദിയെ ലക്ഷ്യമിട്ടു രാഹുല്‍ പറഞ്ഞു