ബെംഗളൂരു: കര്‍ണാടകയില്‍ 3 ലോക്സഭാ, 2 നിയമസഭാ സീറ്റുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ വിജയം കുറിച്ച് ദള്‍- കോണ്‍ഗ്രസ് ഭരണസഖ്യം.
രാമനഗര (ദള്‍), ജമഖണ്ഡി (കോണ്‍) നിയമസഭാ സീറ്റുകള്‍ ഭരണസഖ്യത്തിനു ലഭിച്ചപ്പോള്‍, ശിവമൊഗ്ഗ ലോക്സഭാ സീറ്റു കൊണ്ടു ബിജെപി തൃപ്തിപ്പെട്ടു. മണ്ഡ്യ, ബെള്ളാരി ലോക്സഭാ സീറ്റുകളില്‍ ദളും കോണ്‍ഗ്രസും വിജയം കുറിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെള്ളാരി കോണ്‍ഗ്രസിന് അടിയറവച്ചെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. ഖനിപ്രഭുക്കന്മാരുടെ ബെള്ളാരിയില്‍ 1999ല്‍ സോണിയാ ഗാന്ധിയ്ക്കും 2000ല്‍ കോലൂര്‍ ബസവനഗൗഡയ്ക്കും ശേഷം കോണ്‍ഗ്രസിനു ലഭിക്കുന്ന വിജയത്തിളക്കം.