Home NATIONAL കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധ: മരിച്ചവരുടെ എണ്ണം പതിനൊന്നായി

കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധ: മരിച്ചവരുടെ എണ്ണം പതിനൊന്നായി

ബെംഗളൂരു: കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ചാമരാജ്‌നഗറില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 72 പേരെ ആശുപത്രിയില്‍ ചികിത്സിലാണ്. 12 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവും സര്‍ക്കാര്‍ വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here