Home KERALA കരുവാറ്റയില്‍ വാവാ സുരേഷ് അണലിയെ പിടികൂടി

കരുവാറ്റയില്‍ വാവാ സുരേഷ് അണലിയെ പിടികൂടി

ഹരിപ്പാട്:വാവാ സുരേഷ് കരുവാറ്റയില്‍ വീട്ടുവളപ്പില്‍ നിന്ന് അണലിയെ പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസനന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയേ ആണ് വാവാ സുരേഷ് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ ഓല എടുക്കുവാനായി ചെന്നപ്പപ്പോൾ പാമ്പിനെ കണ്ട് ഭയന്ന വീട്ടമ്മ അറിയിച്ചതോടെ അയൽക്കാർ കൂടി വലയിട്ടു മൂടിയതിന് ശേഷം വാവ സുരേഷിനെ അറിയിച്ചു. രണ്ടു മണിക്കൂറുകൾക്ക് ശേഷം സുരേഷ് എത്തി പാമ്പിനെ പിടിച്ചു ഭരണിയിലാക്കുകയായിരുന്നു. പതിനഞ്ച് വയസ് പ്രായമുള്ള ആൺ അണലിയാണിതെന്ന് സുരേഷ്പ റഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here