Home KERALA കമറുദ്ദീന്‍ ജയില്‍ മോചിതനായി; അറസ്റ്റിനു പിന്നില്‍ വലിയ ഗൂഢാലോചന

കമറുദ്ദീന്‍ ജയില്‍ മോചിതനായി; അറസ്റ്റിനു പിന്നില്‍ വലിയ ഗൂഢാലോചന

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ജിയിലില്‍ ആയിരുന്ന എം സി കമറുദ്ദീന്‍ എംഎല്‍എ ജയില്‍ മോചിതനായി. തന്റെ അറസ്റ്റിനു പിന്നില്‍ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദേഹം പറഞ്ഞു. 148 കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് കമറുദ്ദീന്‍ മോചിതനായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കാഞ്ഞങ്ങാട് ജയിലിലുമായി 96 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കമറുദ്ദീന്‍ പുറത്തിറങ്ങുന്നത്.

‘ഓഹരിയുടമകള്‍ക്കു പണം കിട്ടാനുള്ള താല്‍പര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ല. എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. ഡയറക്ടര്‍മാരില്‍ മറ്റാരെയും ഒരു വിധത്തിലും സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചില്ല. ഇതില്‍ഡ പരിഭവമില്ല. പക്ഷെ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വര്‍ഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കില്ല. ചരിത്രം മാപ്പു നല്‍കില്ല. അവര്‍ കനത്ത വില നല്‍കേണ്ടി വരും’ കമറുദ്ദീന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് 89 ല്‍ നിന്ന് 7923 ലേക്ക് ഭൂരിപക്ഷം വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയില്‍ മാധ്യമപ്രവര്‍ത്തകര്‍ വരെയുണ്ട്. ഇത്തവണ രംഗത്തുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയുന്നില്ല. സിഎച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ തെങ്ങുകയറ്റുകാരെ പോലെ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും കമറുദ്ദീന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here