Home KERALA കനത്ത ചൂട്: യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

കനത്ത ചൂട്: യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കടുത്ത വേനലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍. പൊള്ളുന്ന ചൂടത്ത് യൂണിഫോമും ഷൂസും സോക്‌സും ടൈയും നിര്‍ബന്ധമാക്കരുതെന്നാണ് ബാലാവകാശ കമ്മീഷന്‍ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷാ ഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് ഫാനും ഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഠിനമായ ചൂട് നിമിത്തം പകര്‍ച്ചവ്യാധികള്‍ പടരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിക്കന്‍ പോക്‌സ്, അഞ്ചാം പനി, തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

നേരത്തെ മഴക്കാലത്ത് സോക്‌സും ഷൂവും നിര്‍ബന്ധമാക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here