Home KERALA കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി വരില്ല

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി വരില്ല

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല. ഡിസംബര്‍ ഒന്‍പതിനു മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും വിമാനത്താവളം നാടിനു സമര്‍പ്പിക്കുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരിക്കും. കണ്ണൂരില്‍നിന്ന് ഡിസംബര്‍ ആറുമുതല്‍ സര്‍വീസ് തുടങ്ങാനും ആലോചനയുണ്ട്. ഒന്‍പതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യവിമാനം അബുദാബിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ടിക്കറ്റ് ബുക്കിങ് നാളെ തുടങ്ങിയേക്കും. ഇതുസംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടാകും. ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയും തുടക്കം മുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ നടത്തും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here