Home Police കഞ്ചാവുമായി തിരുവനന്തപുരത്ത് മുന്ന് പേര്‍ പിടിയില്‍

കഞ്ചാവുമായി തിരുവനന്തപുരത്ത് മുന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴ് കിലോ കഞ്ചാവുമായി കല്ലറ സ്വദേശികളായ വിഷ്ണുരാജ്, ജാഫർ, കൊല്ലം സ്വദേശി അമീർ എന്നിവരാണ് പിടിയിലായത്. കാറിൽ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘത്തെ തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് പിടി കൂടിയത്.

പ്രതികൾ ആഢംബര കാറിന്റെ സീലിംങ്ങിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. മോഷണമുൾപ്പെടെ നിരവധി കേസുകളിൽ
പ്രതികളാണ് പിടിയിലായ അമീറും ജാഫറും വിഷ്ണുരാജുമെന്ന് പൊലീസ് പറഞ്ഞു.

ആഢംബര കാറുകൾ വാടകയ്ക്ക് എടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തിൽ വിൽക്കുന്നതിനായി ഒഡീഷയിൽ നിന്നാണ് ഇവർ ക‌ഞ്ചാവ് കൊണ്ടുവന്നതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here