Home Uncategorized ഔദ്യോഗിക പ്രഖ്യാപനം വന്നു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി

ഔദ്യോഗിക പ്രഖ്യാപനം വന്നു; രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്‌ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മൽസരരംഗത്തുള്ള രാഹുൽ യുപിയിലെ അമേഠിക്കു പുറമേയാണു ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാട്ടിലേക്കെത്തുന്നത്.

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നുകൂടി മൽസരിക്കണമെന്ന് കേരളം, കർണാടക, തമിഴ്നാട് പിസിസികൾ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് രാഹുല്‍ മൽസര സന്നദ്ധത അറിയിച്ചത്. ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന വിലയിരുത്തലിലാണ് രാഹുല്‍ വയനാട് തന്നെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here