Home Uncategorized ഒടിയന്‍ റിലീസില്‍ മാറ്റമില്ല; ഷോ പുലര്‍ച്ചെ നാലുമുതല്‍

ഒടിയന്‍ റിലീസില്‍ മാറ്റമില്ല; ഷോ പുലര്‍ച്ചെ നാലുമുതല്‍

കൊച്ചി: മോഹന്‍ലാലിന്‍റെ സിനിമപ്രേമികള്‍ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുൻനിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ബിജെപി ഹര്‍ത്താലിനെ തുറന്ന് എതിര്‍ത്ത് സിനിമയുടെ രചിതാവ് ഹരികൃഷ്ണന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമപ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ നാളത്തെ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ എഴുതുന്നു.
ഒപ്പം #StandWithOdiyan, #SayNotoHarthal എന്നീ ഹാഷ്ടാഗുകളും ഹരികൃഷ്ണന്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന് പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വന്ന ഹരികൃഷ്ണന്‍ രണ്ട് കൊല്ലത്തെ പ്രയത്നമാണ് ഈ സിനിമയെന്നും, അതിനാല്‍ ഒടിയന് ഒപ്പം നില്‍ക്കണമെന്നും നാളെ സിനിമ കാണുമെന്നും ഹരികൃഷ്ണന്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here