Home KERALA ഐ.എച്ച്.ആര്‍.ഡി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

ഐ.എച്ച്.ആര്‍.ഡി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

ഹരിപ്പാട്: കാര്‍ത്തികപള്ളി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്.

എസ്.എഫ്.ഐ പ്രവര്‍ത്തകരായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീജു ചന്ദ്രന്‍ (20), മുന്‍ യൂണിയന്‍ ചെയര്‍മാന്‍ ഷിയാസ് (21), മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.അഖില്‍ (20), കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തനാരായണന്‍ (25), ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ കൃഷ്ണ (24), ബ്ലോക്ക് ഭാരവാഹി ജോര്‍ജ്ജ് (22), എ.ബി.വി.പി പ്രവര്‍ത്തകന്‍ പ്രജിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്  ഉച്ചയ്ക്ക് 12.30 ഓടെ കോളേജിന് സമീപമായിരുന്നു സംഭവം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ മത്സരം നടന്നതില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഇതിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ് അക്രമണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here