Home NATIONAL ഐഎസ്ആര്‍ഒ ചാരക്കേസ്: കേരളാ പൊലീസിന്റെ കൊടുംപീഡനത്തിന് ഇരയായ എസ്.കെ. ശര്‍മ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസ്: കേരളാ പൊലീസിന്റെ കൊടുംപീഡനത്തിന് ഇരയായ എസ്.കെ. ശര്‍മ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതി ചേര്‍ക്കപ്പെട്ട് കേരളാ പൊലീസിന്റെ കൊടുംപീഡനത്തിന് ഇരയായ എസ്.കെ. ശര്‍മ അന്തരിച്ചു.

അര്‍ബുദബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. നമ്പി നാരായണനു നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്നു തനിക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശര്‍മ. ചാരനെന്ന മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ടു കൊടുംപീഡനങ്ങള്‍ക്കു വിധേയനായ ശര്‍മയെ 1998ല്‍ കേസില്‍നിന്നു കുറ്റവിമുക്തനാക്കിയിരുന്നു. ജയില്‍മോചിതനായശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ ശര്‍മ കഴിഞ്ഞ 20 വര്‍ഷമായി നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടത്തിലായിരുന്നു.
നമ്പി നാരായണനെ അറിയുമോ എന്നു ചോദിച്ചാണു തിരുവനന്തപുരത്തെ സ്റ്റേഷനില്‍ പൊലീസുകാര്‍ കൊടിയ മര്‍ദനം നടത്തിയതെന്നു ശര്‍മ നവംബറില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here