Home NATIONAL എ എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

എ എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്‌ണനെ അറസ്റ്റ് ചെയ്തു. തൃപ്തി ദേശായിയെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട്  നെടുമ്പാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് എഎൻ രാധാകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 നവംബർ പതിനേഴിനാണ്‌ കേസിനാസ്പദമായ സംഭവം. ശബരിമലയിൽ ആചാര ലംഘനം നടത്തുന്നതിന് എത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ തടഞ്ഞ കേസിലാണ് അറസ്റ്റ്.

യുവതി പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനിന്ന സാഹചര്യത്തിൽ തൃപ്തി ദേശായി എത്തിയായത് വൻ പ്രകോപനാണ് ഭക്തരിൽ ഉണ്ടാക്കിയത്. അയ്യപ്പ ഭക്തരായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി മടങ്ങുകയായിരുന്നു.

തൃപ്തിയെ തടയാനെത്തിയ അയ്യപ്പ ഭക്തർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെത്തിയതിനാണ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here