Home NATIONAL എൻഎസ്എസിന് എതിരായ വിമർശനം ഒഴിവാക്കണമെന്ന് സിപിഎം

എൻഎസ്എസിന് എതിരായ വിമർശനം ഒഴിവാക്കണമെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശത്തിന് എതിരായ നിലപാടാണ് എന്‍എസ്എസിന്റേതെങ്കിലും അവരെ പ്രകോപിപ്പിക്കുന്ന സമീപനം ഉണ്ടാകരുതെന്നു പാര്‍ട്ടി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും സിപിഎം നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

എന്‍എസ്എസ് നിലപാടിനെ പ്രസംഗങ്ങളിലോ പ്രതികരണങ്ങളിലോ വിമര്‍ശിക്കാന്‍ പാടില്ലെന്നു
കര്‍ശനനിര്‍ദേശം നല്‍കിയ പാര്‍ട്ടി നേതൃത്വം, ശബരിമല വിഷയം സംബന്ധിച്ച നിലപാട് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തയാറാക്കിയ രേഖയില്‍ എന്‍എസ്എസിനെ പരാമര്‍ശിക്കുന്നതു വേണ്ടെന്നുവച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശബരിമല വിധി വരെ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് എന്‍എസ്എസ് നേതൃത്വം സ്വീകരിച്ചതെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് സമുദായംഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിലാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതില്ലെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here