Home Medical എസ്.പി.ഫോര്‍ട്ട് ഹോസ്പിറ്റലിന്റെ സേഫ് എ തോണ്‍ ‘ മാരത്തോണ്‍’ 14ന്

എസ്.പി.ഫോര്‍ട്ട് ഹോസ്പിറ്റലിന്റെ സേഫ് എ തോണ്‍ ‘ മാരത്തോണ്‍’ 14ന്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന റോഡപകങ്ങളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ജീവഹാനികളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എസ്.പി.ഫോര്‍ട്ട് ഹോസ്പിറ്റലിന്റെയും എസ്.പി.ഫോര്‍ട്ട് ആദര്‍ശ് ഫൗണ്ടേഷന്റെയും സംയുക്ത നേൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു.

സേഫ് എ ത്രോണ്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മാരത്തോണ്‍ 14ന് രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് മാനവീയം വിഥിയില്‍ നിന്നാണ് ആരംഭിക്കുന്നത്. റോഡപകടത്തില്‍പ്പെട്ട് ചികിത്സയില്‍ വിശ്രമിക്കുന്ന പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍, ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, ഐ.എം.വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് കവടിയാര്‍ വരെയും തിരിച്ചുമാണ് മാരത്തോണ്‍ സംഘടിപ്പിക്കുയെന്ന് എസ്.പി.ഫോര്‍ട്ട് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അശോക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ പ്രളയകാലത്ത് രക്ഷകനായി പ്രവര്‍ത്തിക്കുകയും റോഡപകടത്തില്‍ മരണപ്പെടുകയും ചെയ്ത ജിനീഷ് ജെറോനിന്റെ ആശ്രിതര്‍ക്ക് എസ്.പി. ഫോര്‍ട്ട് ആദര്‍ശ് ഫൗണ്ടേഷന്‍ ആശ്വാസധനസഹായമായി രണ്ടുലക്ഷം രൂപ നല്‍കുമെന്നും ഡോ.അശോക് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.പി.ഫോര്‍ട്ട് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ മുരുകന്‍, സുബ്രഹ്മെണ്യന്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here