Home NATIONAL എസ്.എഫ്.ഐ എന്നാല്‍ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്’ : അബ്ദുളളക്കുട്ടി

എസ്.എഫ്.ഐ എന്നാല്‍ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്’ : അബ്ദുളളക്കുട്ടി

കോഴിക്കോട്: എസ്.എഫ്.ഐ വിദ്യാര്‍ത്ഥി സംഘടന ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്’ ആയി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുളളക്കുട്ടി. കോഴിക്കോട് നടന്ന പാര്‍ട്ടി സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന കത്തിക്കുത്ത് സംഭവത്തില്‍ എസ്.എഫ്.ഐയെ അബ്ദുളളക്കുട്ടി വിമര്‍ശിച്ചു. താന്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ പേര് സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പേര് മാറ്റേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കേളേജില്‍ നടന്ന വധശ്രമത്തെ തുടര്‍ന്ന് സംഘടനാ യൂണിറ്റ് പിരിച്ചുവിട്ടുവെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്. എന്നാല്‍ എല്ലായിടത്തും പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐ പൂര്‍ണമായും പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here