Home KERALA എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: കെവിന്‍ േകസില്‍ ആരോപണ വിധേയനായ എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

പരാതി വിശദമായി പരിശോധിച്ചു നടപടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.‌ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിന്റെ വിശദീകരണം തേടിയശേഷമാണു കഴിഞ്ഞ ദിവസം സര്‍വീസില്‍ തിരിച്ചെടുത്തത്. ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചുകൊണ്ടാണ് സര്‍വീസിലേക്ക് തിരിച്ചെടുത്ത് എറണാകുളം റേഞ്ച് ഐജി ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here