തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എവര്‍ റോളിങ് ട്രോഫികള്‍ കൈമാറുന്നതിനു പണച്ചെലവില്ലാത്തതിനാല് ആര്‍ഭാടമില്ലാതെ അതു ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നു മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരമാവധി ചെലവു ചുരുക്കിയാണു കായിക മേള നടത്തുന്നത്. പണച്ചെലവില്ലാത്ത കാര്യമാണെങ്കില്‍ നിലവിലുള്ള ട്രോഫികള്‍ കൈമാറുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു