Home NATIONAL എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം

എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം, മുംബയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിലാണു ഭീഷണി ഫോൺസന്ദേശം ലഭിച്ചത്. ഇന്ന് വിമാനം റാഞ്ചുമെന്നാണു സന്ദേശം. ഇതേത്തുടർന്ന് എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിർദേശം നൽകി.മുംബയ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. പരിശോധനാ സംവിധാനവും കർശനമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here