Home POLITICS എന്‍.ഡി.തിവാരി അന്തരിച്ചു

എന്‍.ഡി.തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി.തിവാരി (93) അന്തരിച്ചു. തന്റെ ജന്മദിനത്തിലായിരുന്നു അന്ത്യവും. കഴിഞ്ഞ സെപ്റ്റംബര്‍ മാസം അവസാനം മുതല്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്കു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു സംസ്ഥാനങ്ങളുടെ റെക്കോര്‍ഡും ഈ മുന്‍ കേന്ദ്രമന്ത്രിക്കുണ്ട്.

മൂന്നുവട്ടം ഉത്തര്‍പ്രദേശിലും ഒരു തവണ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ ധനകാര്യം, വിദേശം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്നപ്പോള്‍ ലൈംഗിക വിവാദത്തില്‍പ്പെട്ട് രാജിവച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസില്‍ നിന്നകന്ന അദ്ദേഹം തിവാരി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കു രൂപം നല്‍കി. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പരേതയായ സുശീല, ഉജ്ജ്വല എന്നിവര്‍ ഭാര്യമാര്‍. രേഹിത് ശേഖര്‍ മകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here