Home Uncategorized എം. നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

എം. നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഐ താൽകാലിക ഡയറക്ടർ എം. നാഗേശ്വർ റാവുവിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് നാഗേശ്വർ റാവുവിനെ നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.

 ഇടക്കാല ഡയറക്ടറെ നിയമിക്കാൻ സർക്കാരിനാകില്ല. നിയമനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ഷൻ സമിതിയാണെന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here