Home Uncategorized ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് മികച്ച മുന്നേറ്റം

ഉപതിരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് മികച്ച മുന്നേറ്റം

തിരുവനന്തപുരം∙ സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മികച്ച മുന്നേറ്റം.

നിലവിൽ 22 സീറ്റുണ്ടായിരുന്ന എൽഡിഎഫിന് ഇപ്പോൾ 21 സീറ്റ് നേടാനായി. യുഡിഎഫിന് നിലവിലുണ്ടായിരുന്നത് 13 സീറ്റാണ്. 12 എണ്ണത്തിലാണ് ഇപ്പോൾ ജയിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണം എതിർപാർട്ടികളിൽനിന്ന് പിടിച്ചെടുത്തപ്പോൾ അഞ്ചെണ്ണം നഷ്ടമായി. ബിജെപി രണ്ടു സീറ്റ് നേടിയപ്പോൾ ഒരു സീറ്റുണ്ടായിരുന്ന എസ്ഡിപിഐ രണ്ടു സീറ്റിൽ ജയിച്ചു. വിജയിച്ച രണ്ടുപേർ സ്വതന്ത്രസ്ഥാനാർഥികളാണ്. ഇതിലൊരാൾ യുഡിഎഫ് വിമതനാണ്. 27 ഗ്രാമപഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 6 നഗരസഭാ, 1 കോർപ്പറേഷൻ വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here