Home Uncategorized ഉത്തരവ് തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് നല്‍കി

ഉത്തരവ് തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് നല്‍കി

കൊച്ചി: കന്യാസ്ത്രീക്കെതിരായ അന്വേഷണ ഉത്തരവ് തയ്യാറാക്കിയ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് നല്‍കി.

അടുത്തമാസം അഞ്ചിനകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഷപ്പ് ഇത് നല്‍കിയിരുന്നില്ല. അഞ്ചിനകം ഹാജരാക്കിയില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

കന്യാസ്ത്രീക്കെതിരായ അന്വേഷണ ഉത്തരവ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ലാപ്‌ടോപ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here