Home NATIONAL ഇ.പി.എഫ് പലിശനിരക്ക് ഉയര്‍ത്തി

ഇ.പി.എഫ് പലിശനിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി; ഇ.പി.എഫ് പലിശ നിരക്ക് 8.65 ശതമാനമായി ഉയര്‍ത്തി. തൊഴില്‍ മന്ത്രി അധ്യക്ഷനായ ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.

8.55 ശതമാനമായിരുന്നു 2017-18 വര്‍ഷത്തിലെ പലിശ നിരക്ക്. എന്നാല്‍ 0.1 ശതമാനം വര്‍ധന വരുത്താനാണ് തീരുമാനം.

തീരുമാനത്തിന് ധനമന്ത്രായലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കിലുളള പലിശ അക്കൗണ്ടുകളില്‍ എത്തും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള പലിശ നിരക്കാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. 8.8 ശതമാനമായിരുന്നു 2015-16 കാലഘട്ടത്തിലെ പലിശ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here