Home Top News ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ വെള്ളിയാഴ്ച മുതൽ കണ്ണൂരില്‍നിന്ന്‌

ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ വെള്ളിയാഴ്ച മുതൽ കണ്ണൂരില്‍നിന്ന്‌

മട്ടന്നൂർ ; കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ വെള്ളിയാഴ്ച മുതൽ തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ ഗോവ എന്നിവിടങ്ങളിലേക്ക്‌ ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തും. 74 പേർക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് ഇൻഡിഗോ സർവീസുകൾക്ക് ഉപയോഗിക്കുക

ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് സന്നദ്ധരായത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്നുവർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിനുവേണ്ടി ഇളവു ചെയ്തിരുന്നു.

കണ്ണൂരിൽനിന്ന് ഗോ എയർ ആഭ്യന്തര സർവീസുകൾ തുടങ്ങിയത് ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയല്ല. ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here