പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിന് ഇരുമുടിക്കെട്ടുമായി നിലയ്ക്കലെത്തിയ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെചെയ്തു.
നിലയ്ക്കലില്‍ പൊലീസും സുരേന്ദ്രനും തമ്മില്‍ ശക്തമായ വാഗ്വാദം ഉണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രന് നിലപാടെടുത്തതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റാന്നി പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.