Home KERALA ഇന്നും ആളൊഴിഞ്ഞ് സന്നിധാനം; കെ.എസ്.ആര്‍.ടി.സി. 50 ബസുകള്‍ സര്‍വ്വീസ് റദ്ദാക്കി

ഇന്നും ആളൊഴിഞ്ഞ് സന്നിധാനം; കെ.എസ്.ആര്‍.ടി.സി. 50 ബസുകള്‍ സര്‍വ്വീസ് റദ്ദാക്കി

പമ്പ: മണ്ഡലകാലപൂജകള്‍ക്കായി ശബരിമല നടതുറന്ന് നാലാം ദിവസമായ ഇന്നും ആളൊഴിഞ്ഞ് സന്നിധാനം.


നടപ്പന്തലില്‍ നിരയില്ല. മല കയറി വരുന്നവര്‍ക്കു നേരിട്ടു പതിനെട്ടാംപടികയറാം. ദര്‍ശനത്തിനും തിരക്കില്ല. 8000 പേര്‍ മാത്രമാണ് ആദ്യ നാലുമണിക്കൂറില്‍ മലകയറിയത്. മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികം പേര്‍ മലകയറിയിരുന്നു. , കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍ – പമ്പ ബസുകള്‍ സര്‍വീസ് നിര്‍ത്തി. 310 ബസുകളില്‍ 50 എണ്ണത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. 10 ഇലക്ട്രിക് ബസുകളില്‍ സര്‍വീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവാണ് തിരിച്ചടിയായത്

LEAVE A REPLY

Please enter your comment!
Please enter your name here