Home Uncategorized ഇന്നലെ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ പുലര്‍ച്ചെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഇന്നലെ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ പുലര്‍ച്ചെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ശബരിമല: ഇന്നലെ രാത്രി നാമജപം നടത്തി അറസ്റ്റിലായ 82 പേരെ മണിയാര്‍ ക്യാംപില്‍നിന്നു ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.


തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. അറസ്റ്റിലായ തീര്‍ഥാടകരെ പുലര്‍ച്ചെ ഒന്നരയോടെയാണ് വടശേരിക്കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഒറ്റയ്‌ക്കോ കൂട്ടമായോ ശരണം വിളിക്കുന്നതിതു തടസമില്ലെന്നു ഹൈക്കോടതിയും ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ഉത്തരവിലും പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമായാണ് അറസ്റ്റ്. സംഘത്തില്‍ ഉണ്ടായിരുന്ന കൊച്ചുകുട്ടികളെ പമ്പയിലെ ഗാര്‍ഡ് റൂമിനു മുന്‍പില്‍ വച്ച് പൊലീസ് വാഹനത്തില്‍ കയറ്റാതെ ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here