Home Uncategorized ഇനി പ്രതീകാത്മകസമരമെന്ന്‌ പി.എസ്.ശ്രീധരന്‍പിള്ള

ഇനി പ്രതീകാത്മകസമരമെന്ന്‌ പി.എസ്.ശ്രീധരന്‍പിള്ള

കൊച്ചി: ശബരിമല യുവതീപ്രവേശത്തിനെതിരെ ഇനി പ്രതീകാത്മക സമരമായിരിക്കും നടത്തുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.

ഇതു നേരത്തെ തീരുമാനിച്ചതാണ്. കേന്ദ്രനേതൃത്വവുമായും ശബരിമല കര്‍മസമിതിയുമായും ആലോചിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. സന്നിധാനത്ത് ബിജെപി സമരം നടത്തിയിട്ടില്ല. എല്ലാ സമരങ്ങളും പൂങ്കാവനത്തിനു പുറത്തായിരുന്നു. മറ്റു തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വം നിയോഗിച്ച സമിതി വന്നതിനുശേഷം തീരുമാനിക്കും. കെ.സുരേന്ദ്രനെ അന്യായ തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സമരം തുടരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here