Home NATIONAL ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം

DCIM100MEDIADJI_0015.JPG

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം അനുഭവപ്പെട്ടത് ആശങ്ക പരത്തി. റിക്ടർ സ്‌കെയിലിൽ 4.7 മുതൽ 5.2 വരെ തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളാണ് ആൻഡമാനിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 5.14 നാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. തുടർന്ന് മിനിറ്റുകൾക്കകം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പ സാദ്ധ്യത അസാധാരണമാണെന്ന് വിദഗ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here