Home Uncategorized ആലപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും

ആലപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും

കൊല്ലം: കരിമണല്‍ ഖനനത്തിനെതിരെ സമരം നടക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡിന്റെ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലുളള സമരസമിതി നടത്തുന്ന സമരം എഴുപത്തിയ??ഞ്ചാം ദിവസമാണിന്ന്. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഇന്ന് ആലപ്പാട്ട് എത്തുന്നുണ്ട്.
അതേസമയം, പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഈയാഴ്ച നടക്കും. ബുധനാഴ്ചയാണു മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഖനനം നിര്‍ത്തില്ലെന്നും ഖനനം നടത്തിയ ഭാഗങ്ങള്‍ നികത്തുന്നതില്‍ പോരായ്മയുണ്ടോയെന്നു പരിശോധിക്കുമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here