Home KERALA ആര്‍ ടി ഒ ഓഫീസില്‍ തീപിടുത്തം

ആര്‍ ടി ഒ ഓഫീസില്‍ തീപിടുത്തം

ആലപ്പുഴ: ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ ടി ഒ ഓഫീസില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. യു പി എസില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഓഫീസിന് സംഭവിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here