Home Medical ആരോഗ്യരംഗം മികവിന്റെ പാതയിൽ;  മന്ത്രി കെ.കെ. ശൈലജ

ആരോഗ്യരംഗം മികവിന്റെ പാതയിൽ;  മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യരംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ. പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിൽ നിർമിച്ച പേവാർഡ് കെട്ടിടത്തിന്റെയും എ.സി.ആർ ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബ്, ഡയാലിസിസ് സെന്റർ, വനിതാ ഹോസ്റ്റൽ ഉൾപ്പടെയുള്ള സൗകര്യങ്ങളും പരിസരം മോടിപിടിപ്പിക്കാനുള്ള പദ്ധതിയും ഉൾപ്പെടുത്തി ആശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിലേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറായതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഒ. രാജോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, കൗൺസിലർ ബി. വിജയലക്ഷ്മി, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഉഷാകുമാരി, കെ.എച്ച്.ആർ.ഡബ്ലൂ.എസ് എം.ഡി ജി. അശോക് ലാൽ ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ബിൻസി കുര്യാപ്പള്ളി, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here