Home NATIONAL ആരിഫ് ജയിച്ചില്ലെങ്കിൽ‍ തലമൊട്ടയടിച്ച് കാശിക്കുപോകും വെള്ളാപ്പള്ളി

ആരിഫ് ജയിച്ചില്ലെങ്കിൽ‍ തലമൊട്ടയടിച്ച് കാശിക്കുപോകും വെള്ളാപ്പള്ളി

കൊല്ലം : ആലപ്പുഴയില്‍ എൽഡിഎഫ് സ്ഥാനാർഥി എം.എ.ആരിഫ് ജയിച്ചുകഴിഞ്ഞെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരിഫിനോട് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആനയോട് ആട് മല്‍സരിക്കും പോലെയാണ്. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘ആലപ്പുഴയില്‍ നിന്ന് ഇനി ഒരു കോണ്‍ഗ്രസുകാരനും പാര്‍ലമെന്റിലേക്കു പോകില്ല. ആലപ്പുഴയിലെ കോൺഗ്രസുകാർ സമുദായത്തെ വേട്ടയാടാൻ തുടങ്ങിയിട്ടു കാലമേറെയായി. അവിടെ അടൂർ പ്രകാശ് മത്സരിക്കുന്നുവെന്നു കേട്ടു. ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണത്. – വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ശരി ദൂരം പാലിക്കും. തിരഞ്ഞെടുപ്പിൽ ആർക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. ചില അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഇനി അത് ആവർത്തിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ഒഴികെ വേറെ ഒരു മണ്ഡലത്തിലും എന്‍ഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും  വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ മല്‍സരിക്കുന്ന കാര്യം ഇതുവരെ തന്നോട് ആരും ചര്‍ച്ച ചെയ്തിട്ടില്ല. താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്നു വിളിക്കണം എന്നാണ് പ്രമാണം. യോഗം ഭാരവാഹികൾ മത്സരിക്കുകയാണെങ്കിൽ ഭാരവാഹിത്വം രാജിവയ്ക്കുന്നതാണ് അഭികാമ്യം.

LEAVE A REPLY

Please enter your comment!
Please enter your name here