Home KERALA ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി അടിയില്‍ വീണ പാപ്പാന്‍ മരിച്ചു

ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി അടിയില്‍ വീണ പാപ്പാന്‍ മരിച്ചു

കോട്ടയം: ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിയില്‍പ്പെട്ട പാപ്പാന്‍ മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാന്‍ അരുണ്‍ പണിക്കരാണു മരിച്ചത്. ഞായറാഴ്ച രാവിലെ കോട്ടയം കാരാപ്പുഴയിലായിരുന്നു സംഭവം.
ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. പാപ്പാന്‍ കിടക്കാന്‍ നിര്‍ദേശിച്ചതോടെ ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അരുണ്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഇതറിയാതെ ആന പാപ്പാന്‍ നില്‍ക്കുന്ന ഭാഗത്തേക്കു തിരിഞ്ഞു കിടക്കുകയായിരുന്നു. ആനയുടെ അടിയില്‍പെട്ട പാപ്പാനെ മറ്റുള്ളവര്‍ എത്തിയശേഷമാണു പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. പാപ്പാന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here